
ജി വി പ്രകാശ് കുമാര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് കിംഗ്‍സ്റ്റണ്‍. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തി സിനിമയ്ക്ക് മോശം പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ കിംഗ്‍സ്റ്റണ്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 13 മുതൽ സീ 5 ലൂടെയാണ് സ്ട്രീം ചെയ്യുക.
കഴിഞ്ഞ മാസമായിരുന്നു കിംഗ്‍സ്റ്റണ്‍ തിയേറ്ററുകളിലെത്തിയത്. 20 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ആറ് കോടിയിൽ താഴെ മാത്രമാണ് കളക്ട് ചെയ്യാനായത്. കമൽ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി.വി പ്രകാശ് തന്നെ സംഗീതം നൽകുന്ന ഗാനങ്ങൾക്ക് വരികളെഴുതുന്നത് യുഗഭാരതി, അരുൺരാജാ കാമരാജ, കാർത്തിക്ക് നേത, അറിവ് എന്നിവർ ചേർന്നാണ്.
ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോകുൽ ബിനോയ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സാൻ ലോകേഷാണ്. സീ സ്റ്റുഡിയോസിന്റെയും പാരലൽ യൂണിവേഴ്‌സ് പിക്ചേഴ്സിന്റെയും ബാനറുകളിൽ ജി.വി പ്രകാശും, ഉമേഷ് കെ.ആർ ബൻസലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Kingston OTT release date