'ബോളിവുഡിൽ ഒന്നും ഒറിജിനൽ അല്ല', ലാപതാ ലേഡീസ് അറബിക് സിനിമയിൽ നിന്നും കോപ്പിയടിച്ചതോ? കണ്ടുപിടിച്ച് പ്രേക്ഷകർ

സോഷ്യൽ മീഡിയയിൽ ബുർഖ സിറ്റിയുടെ വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് സംവിധായിക കിരൺ റാവുനെതിരെ ഉയരുന്നത്

dot image

കിരൺ റാവു സംവിധാനം ചെയ്ത് നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് ഏറെ നിരൂപക-പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ലാപതാ ലേഡീസ് അറബിക് ചിത്രം ‘ബുര്‍ഖ സിറ്റി’യുടെ കോപ്പിയടിയാണെന്നാണ് ആരോപണം. ‘ബുര്‍ഖ സിറ്റി’ എന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രേക്ഷകരില്‍ സംശയമുണ്ടാക്കിയത്. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ നവവരന് തന്റെ വധുവിനെ മാറിപ്പോകുന്നതും തുടര്‍ന്ന് വധുവിനെ കണ്ടെത്താനുള്ള അന്വേഷണവുമാണ് 20 മിനിറ്റ് നീളമുള്ള ഈ ചിത്രത്തിന്റെ പ്രമേയം.

സോഷ്യൽ മീഡിയയിൽ ബുർഖ സിറ്റിയുടെ വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് സംവിധായിക കിരൺ റാവുനെതിരെ ഉയരുന്നത്. 'ബോളിവുഡ് നിർമിക്കുന്ന ഒന്നും തന്നെ ഒരു യഥാര്‍ത്ഥ കലാസൃഷ്ടിയായി തോന്നുന്നില്ല. എല്ലാം കോപ്പി ചെയ്യുന്നതാണ്', എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'കോപ്പിയടി ബോളിവുഡിൽ പുതിയൊരു കാര്യമില്ല. ഈ സിനിമ ഒറിജിനല്‍ ആണെന്നായിരുന്നു ഞാൻ കരുതിയത്', എന്നാണ് മറ്റൊരാളുടെ കമന്റ്. ലാപതാ ലേഡീസിലെ രവി കിഷന്റെ പൊലീസ് സ്റ്റേഷൻ സീൻ പോലും കോപ്പി ആണെന്നാണ് പലരും കുറിക്കുന്നത്. എന്തായാലും ബുർഖ സിറ്റിയും ലാപതാ ലേഡീസും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആണ്.

ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 25 കോടിയോളമാണ് സിനിമ നേടിയിരുന്നത്.

Content Highlights: Laapatha Ladies is a copy of Arabic film Burkha City

dot image
To advertise here,contact us
dot image