സോഷ്യൽ മീഡിയ കത്തട്ടെ, കത്തിപ്പടരട്ടെ…!; മമ്മൂക്കയുടെ കിടിലൻ സ്റ്റില്ലുമായി ഷാനി ഷാകി

ഷാനി ഷാകിയാണ് മമ്മൂട്ടിയുടെ സ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്

dot image

ഓൺസ്ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും വിസ്മയിപ്പിക്കുന്ന താരസാന്നിധ്യമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ആഘോഷമാകാറുണ്ട്. അങ്ങനെയൊരു ലുക്കും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് മമ്മൂട്ടിയുടെ സ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. 'കത്തട്ടെ' എന്ന് മാത്രമാണ് ഷാനി ഷാകി ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഈ ചിത്രം നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു.

നിരവധി ആരാധകർ ഷാനി ഷാകിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന നടന്റെ ലുക്കിനെക്കുറിച്ചും നടന്റെ കോസ്റ്റ്യൂം സെൻസിനെക്കുറിച്ചും നിരവധിപ്പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്. അതിനൊപ്പം ഷാനി ഷാകിയുടെ ക്യാപ്‌ഷന് മറുപടിയായി 'ഇത് കത്തും, കത്തിപ്പടരും' എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനായ ഡീനോ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Mammootty new still gone viral

dot image
To advertise here,contact us
dot image