സംവിധായകൻ പൃഥ്വി തിയേറ്ററുകളെ പൂരപ്പറമ്പാക്കി, ഇനി നടന്റെ ഊഴം; വിലായത്ത് ബുദ്ധ ഓണത്തിനെത്തുമെന്ന് റിപ്പോർട്ട്

ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്

dot image

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ. ഈ അടുത്തായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോൾ സിനിമ ഓണം റിലീസായി തിയേറ്ററുകളികളിലെത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ വർഷം സെപ്റ്റംബറിൽ ഓണം റിലീസായി വിലായത്ത് ബുദ്ധ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് അണിയറപ്രവർത്തകർ എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദു​ഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക.

ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം ബംഗ്ളാൻ. മേക്കപ്പ് മനുമോഹൻ. കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ. ചീഫ്അസ്സോ. ഡയറക്ടർ കിരൺ റാഫേൽ, അസ്സോ. ഡയറക്ടേർസ് വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്.

Content Highlights: Reports that Vilayath Buddha to release on Onam

dot image
To advertise here,contact us
dot image