വിജയ് ദേവരകൊണ്ടയോ നാനിയോ… ആരാണ് പുഷ്പ 3 ലെ വില്ലൻ?; രസകരമായ മറുപടിയുമായി സുകുമാർ

പുഷ്പ 3 ന്റെ റിലീസ് 2028 ൽ ഉണ്ടാകുമെന്ന് സിനിമയുടെ നിർമാതാവ് രവി ശങ്കർ നേരത്തെ അറിയിച്ചിരുന്നു

dot image

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. ഒരു മൂന്നാം ഭാഗത്തിനുള്ള സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്. പുഷ്പ 3 ദി റാംപേജ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ആരായിരിക്കും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ചോദ്യം ആരാധകർക്കിടിയിൽ ഏറെ നാളായി ഉയരുന്നുണ്ട്. ഇപ്പോൾ ആ ചോദ്യത്തിന് സംവിധായകൻ സുകുമാർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് സുകുമാർ പുഷ്പ 3 യെക്കുറിച്ച് സംസാരിച്ചത്. '2025 ൽ നിങ്ങൾ കാണുന്ന സുകുമാറിന് അതിന് ഉത്തരം അറിയില്ല. എന്നാൽ 2026 ലെ സുകുമാറിന് ഉത്തരം പറയാൻ കഴിഞ്ഞേക്കും' എന്നാണ് സുകുമാറിന്റെ രസകരമായ മറുപടി. വിജയ് ദേവരകൊണ്ട, നാനി എന്നിവരുടെ പേരുകൾ പുഷ്പ 3യുമായി ബന്ധപ്പെട്ട് പറഞ്ഞ് കേൾക്കുന്നുണ്ട്.

പുഷ്പ 3 ന്റെ റിലീസ് 2028 ൽ ഉണ്ടാകുമെന്ന് സിനിമയുടെ നിർമാതാവ് രവി ശങ്കർ നേരത്തെ അറിയിച്ചിരുന്നു. അല്ലു അർജുൻ അടുത്തതായി ചെയ്യുന്നത് അറ്റ്ലി ചിത്രമായിരിക്കുമെന്നും ഈ സിനിമയ്ക്ക് ശേഷം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള ചിത്രം ചെയ്യുമെന്നും രവി ശങ്കർ വ്യക്തമാക്കി. ഈ രണ്ട് സിനിമകൾക്കും ശേഷമായിരിക്കും പുഷ്പ 3 ആരംഭിക്കുക.

അതേസമയം പുഷ്പ 2 ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.

Content Highlights: Sukumar reacts to the rumours about Pushpa 3 villain

dot image
To advertise here,contact us
dot image