
ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മെർസൽ എന്ന സിനിമയിലെ വിജയ്‌യുടെ സ്റ്റൈലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുന്ന ബേസിലിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 'ഇത് മെർസൽ അല്ലേ?, ഇത്തവണയും ബേസിൽ ചിരിപ്പിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്', എന്നാണ് പ്രേക്ഷകരുടെ കമന്റ്. വിഷു റിലീസായി ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Basil Joseph's new avatar 🔥 #MaranaMass from April 10th 👏
— AB George (@AbGeorge_) April 4, 2025
Kerala - Icon cinemas
Overseas - market leaders @PharsFilm 🔥
Produced by Tovino Thomas.
Trailer 🔥 pic.twitter.com/EUlUsAhgbU
ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Basil joseph imitates Vijay in new Maranamass poster