
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റക്കൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ 7 മുതൽ സുരേഷ് ഗോപി ഡേറ്റ് നൽകിയെങ്കിലും കേന്ദ്ര ചുമതലകൾ കാരണം തീയതി നീണ്ടു പോകുകയായിരുന്നു. ലൊക്കേഷൻ തീരുമാനിക്കലും
പെർമിഷൻ എടുക്കലും സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളും ഏകദേശം പൂര്‍ത്തിയായെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു. വിഷുവിന് ശേഷം ഏപ്രില്‍ 15ാം തിയതി സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഗോകുലം മൂവിസ് എന്നും മികച്ച സിനിമകൾ മലയാള പ്രേക്ഷകർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന കമ്പനിയാണ്. ഒറ്റക്കൊമ്പനും അതിന്റെ ഏറ്റവും മികച്ച രീതിയിൽ, വലിപ്പത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നതായിരിക്കും. പ്രേക്ഷകർ എന്നും പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികളോടും നൽകിയിട്ടുളള വാക്കാണ്. അത് ഉറപ്പായും നിറവേറ്റുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.
നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് രചന.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
കോ പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം - ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ - സുധി മാഡിസൺ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷൻ, പിആർഒ - ശബരി.
Content Highlights: Suresh Gopi's Ottakomban movie shooting resumes