ഒരേ ഒരു രാജാവ്.. മോഹൻലാൽ ഫാൻസിന് രോമാഞ്ചം.. ആശിർവാദിന്റെ 25 വർഷം കളറാക്കി വീഡിയോ

വീഡിയോയുടെ കമന്റ് ബോക്സിൽ മോഹൻലാൽ ഫാൻസിന്റ ആർപ്പുവിളികളാണ്.

dot image

ആശിർവാദ് സിനിമാസിന്റെ 25 വർഷം പൂർത്തിയാകുന്ന വേളയിൽ മോഹൻലാൽ ഫാൻസിന് രോമാഞ്ചം പടർത്തുന്ന വീഡിയോ പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഉൾക്കൊള്ളിച്ച മൊണ്ടാഷ് വീഡിയോ ആണ് അണിയറപ്രവർത്തകർ പങ്കിട്ടത്.

ഈ വീഡിയോ തിയേറ്ററിൽ കാണുമ്പോൾ രോമാഞ്ചം… ഇനി അങ്ങോട്ട് തിയേറ്ററിൽ ഇത് മതി.. ഒരേ ഒരു രാജാവ് തുടങ്ങി വീഡിയോയുടെ കമന്റ് ബോക്സിൽ മോഹൻലാൽ ഫാൻസിന്റ ആർപ്പുവിളികളാണ്. ആന്റണി പെരുമ്പാവൂരിനോടുള്ള സ്നേഹവും കമന്റ് ബോക്സിൽ പ്രകടമായി കാണുന്നുണ്ട്. 2000 ത്തിൽ നരസിംഹം എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ആശിർവാദ് സിനിമാസ് വെളിത്തിരയിലേക്ക് കാലെടുത്തുവെച്ചത്. അന്ന് മുതൽ എമ്പുരാൻ വരെയുള്ള മോഹൻലാലിന്‍റെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ ആശിർവാദ് സിനിമാസായിരുന്നു.

ആശിർവാദിന്റെ ബാനറിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് എമ്പുരാൻ. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ് ചിത്രം ഇപ്പോൾ. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 103.25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്.

ഓവർസീസിൽ ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

Content Highlights:  Video for Mohanlal fans on the occasion of Aashirvaad's 25th anniversary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us