ബജറ്റ് 3 കോടി, ലാഭം 50 കോടി!, 'ഷോലേ'യ്ക്കായി 70 കളിൽ ബച്ചനും ധർമേന്ദ്രയും വാങ്ങിയ റെക്കോർഡ് പ്രതിഫലമറിയണ്ടേ?

മുംബൈയിലെ മിനർവ തിയേറ്ററിൽ അഞ്ച് വർഷത്തോളമാണ് സിനിമ പ്രദർശിപ്പിച്ചത്

dot image

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ് ഷോലെ. ധർമേന്ദ്രയും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ച സിനിമയ്ക്ക് ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതിയാണുള്ളത്. മുംബൈയിലെ മിനർവ തിയേറ്ററിൽ അഞ്ച് വർഷത്തോളമാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഇന്നും ഐകോണിക് ആയി തുടരുകയാണ്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം സിനിമയിലെ അഭിനേതാക്കൾ കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

3 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഷോലെ. 1975 ഓഗസ്ത് 15 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്, സിപ്പി ഫിലിംസ് എന്നീ ബാനറുകളില്‍ ജി പി സിപ്പി ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് വീരു എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ച ധർമേന്ദ്ര ആയിരുന്നു. ഒന്നര ലക്ഷം രൂപയാണ് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിൽ ജയ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അമിതാഭ് ബച്ചന് ലഭിച്ചത് ഒരു ലക്ഷം രൂപയാണ്. ഷോലെയിൽ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിഫലം ലഭിച്ചത് വില്ലനെ അവതരിപ്പിച്ച സഞ്ജീവ് കുമാറിനായിരുന്നു.

1.25 ലക്ഷം ആണ് സഞ്ജീവിന് ലഭിച്ചത്. 50,000 രൂപയായിരുന്നു അംജദ് ഖാന്‍റെ പ്രതിഫലം. ഹേമമാലിനിക്ക് 75,000, ജയ ബച്ചന് 35,000, ഗോവര്‍ധന്‍ അസ്രാണിക്ക് 15,000 എന്നിങ്ങനെയുമായിരുന്നു പ്രതിഫലം.

സലിം- ജാവേദ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് രമേഷ് സിപ്പി ആയിരുന്നു. ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. 1994 ല്‍ ഹം ആപ്കേ ഹേ കോന്‍ എന്ന ചിത്രം വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പടമായിരുന്നു ഷോലെ.

Content Highlights: List of Sholey actors rumenaretion

dot image
To advertise here,contact us
dot image