തർക്കം വേണ്ട.. ചങ്ക്സ് ശരിക്കും രാജുവും ആന്റണിയും തന്നെ; നിർമാതാവിന്റെ പോസ്റ്റിന് സംവിധായകന്റെ മറുപടിയെത്തി

ഇങ്ങനെ ആയിരിക്കണം ശരിയ്ക്കുള്ള ചങ്ക്‌സ് എന്നും മേജർ രവിയോട് ചില ആരാധകർ പറയുന്നുണ്ട്.

dot image

വിമർശനങ്ങളും വിവാദങ്ങളും ഒഴിയാതെ പിന്തുടരുമ്പോഴും മലയാള സിനിമയിലെ പുതു ചരിത്രങ്ങൾ എമ്പുരാൻ തന്റെ പേരിലാക്കുകയാണ്. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമായിരിക്കുകയാണ് എമ്പുരാൻ ഇപ്പോൾ. ഈ നേട്ടത്തിന്റെ ആഘോഷത്തിനിടയില്‍ നിര്‍മാതാവായ ആന്റണി പെരുമ്പാവൂർ 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനോടെ പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഇതിന് പൃഥ്വിയുടെ മറുപടിയും എത്തിയിരിക്കുകയാണ്. പോസ്റ്റ് സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ട് 'പിന്നല്ല' എന്ന മറുപടിയാണ് പൃഥ്വി ആന്റണിയ്ക്ക് നൽകിയിരിക്കുന്നത്.

ഞൊടിയിടയിലാണ് ഫാൻസ്‌ ഇത് ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിയും ആന്റണിയുമാണ് ശരിക്കുള്ള ചങ്ക് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നേരത്തെ എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ മേജർ രവി ഉന്നയിച്ച വിമർശനങ്ങളിൽ മോഹൻലാൽ ഫാൻസിന് എതിർപ്പ് ഉണ്ടായിരുന്നു. മോഹൻലാലിന്‍റെ ചങ്കാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു മേജര്‍ രവി ഇത് പറഞ്ഞത്. എന്നാൽ യഥാർത്ഥ കൂട്ടുകാരന്‍ ഒരു പ്രശ്നം വന്നാൽ ഇത്തരത്തിൽ അല്ല പെരുമാറുകയെന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍റെ പ്രതികരണം.

ഈ വാക്ക് പോര് മുറുക്കുന്നതിനിടയിലാണ് ആന്റണിയുടെയും പൃഥ്വിയുടെയും പോസ്റ്റുകൾ ഫാൻസ്‌ ഏറ്റെടുത്തിയിരുക്കുന്നത്. ഇവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. ഇങ്ങനെ ആയിരിക്കണം ശരിയ്ക്കുള്ള ചങ്ക്‌സ് എന്നും മേജർ രവിയോട് ആരാധകർ പറയുന്നുണ്ട്.

അതേസമയം, എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളും പ്രചരണങ്ങളും തുടരുകയും, സിനിമ റീഎഡിറ്റിന് വിധേയമാവുകയും ചെയ്തിട്ടും എമ്പുരാന്‍ തിയേറ്ററുകളില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്ന് ചൂണ്ടികാണിക്കുകയാണ് നിരവധി പേര്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി, ആദായ നികുതി വകുപ്പ് എന്നിവയുടെ ഭാഗത്ത് നിന്നും എമ്പുരാന്‍റെ അണിയറപ്രവര്‍ത്തകരായ ഗോകുലം ഗോപാലന്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടായതിനെ കുറിച്ചും ചിലര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.

അതേസമയം, ഇന്‍ഡസ്ട്രി ഹിറ്റെന്ന ലേബല്‍ കഴിഞ്ഞ ദിവസം തന്നെ എമ്പുരാന്‍ സ്വന്തം പേരിലാക്കിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. വിഷു റിലീസുകള്‍ വന്നാലും എമ്പുരാന്റെ ബോക്‌സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.

Content Highlights: Prithviraj's reply to Antony's post also goes viral.

dot image
To advertise here,contact us
dot image