
വിജയ് സേതുപതിയെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് സേതുപതി. ചിത്രത്തിലെ പൊളിറ്റിക്കലി ഇൻകറക്ട് ആയ ഒരു സീനിനെക്കുറിച്ച് പറയുകയാണ് എസ് യു അരുൺകുമാർ. ചിത്രത്തിലെ വിജയ് സേതുപതിയും രമ്യ നമ്പീശനും തമ്മിലുള്ള ഒരു രംഗത്തിലെ സംഭാഷത്തിലെ പ്രശ്നം തനിക്ക് അന്ന് മനസിലായിരുന്നില്ലെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. സിന്ധുബാദ് എന്ന സിനിമയ്ക്ക് ശേഷം തന്റെ സിനിമയിൽ പൊളിറ്റിക്കലി ഇൻകറക്ട് ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കാറുണ്ടെന്നും എസ് യു അരുൺകുമാർ പറഞ്ഞു.
'സേതുപതി സിനിമയിൽ രമ്യ നമ്പീശൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, 'അവൻ ഇപ്പോ എന്നെ അടിച്ചാൽ പിന്നീട് വന്നു എന്നെ കൊഞ്ചും' എന്ന്. അത് വളരെ തെറ്റായിട്ടുള്ള ഡയലോഗ് ആയിരുന്നു. ആ സമയത്ത് ആ ഡയലോഗിലെ പ്രശ്നം എനിക്ക് മനസ്സിലായിരുന്നില്ല. ആ സീനിനെ സ്ത്രീകൾ വാട്ട്അപ്പ് സ്റ്റാറ്റസ് ആക്കാൻ ആരംഭിച്ചത് എന്നെ കൂടുതൽ ഭയപ്പെടുത്തി. സിനിമയിൽ ഒരിടത്ത് രമ്യ നമ്പീശനെ രക്ഷിക്കാനായി മകൻ കഥാപാത്രം ഗൺ എടുത്തു ഷൂട്ട് ചെയ്യുന്നുണ്ട്. തൊട്ടടുത്ത ഷോട്ടിൽ മകന് ആപത്ത് വരരുതെന്ന് ഭയപ്പെട്ട് ആ ഗൺ തിരിച്ചു വാങ്ങിക്കുന്നുണ്ട്. ആ സീൻ അത്രയും ശ്രദ്ധയോടെ എഴുതിയ എനിക്ക് മറ്റേ സീനിൽ ഒളിഞ്ഞിരുന്ന പ്രശ്നത്തെ കണ്ടുപിടിക്കാനായില്ല. ഒരു സ്ത്രീയെപ്പറ്റി സംസാരിക്കുമ്പോൾ മറ്റ് സ്ത്രീകളോട് അത് ശരിയാണോയെന്ന് ആദ്യം അന്വേഷിക്കണം. സിന്ധുബാദ് എന്ന സിനിമയ്ക്ക് ശേഷം എന്റെ സിനിമയിൽ പൊളിറ്റിക്കലി ഇൻകറക്ട് ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കാറുണ്ട്', അരുൺകുമാർ പറഞ്ഞു.
Respect ✊ If only more filmmakers had this kind of clarity and the willingness to accept their mistakes.
— Haricharan Pudipeddi (@pudiharicharan) April 5, 2025
pic.twitter.com/DRLRjeTdbI
മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ചിത്രത്തിൽ സേതുപതി എന്ന പൊലീസ് കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തിയത്. ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കിയ വീര ധീര സൂരനാണ് അരുൺകുമാറിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Content highlights: SU Arunkumar talks about a politically incorrect scene in Sethupathi