എല്ലാവരെയും ചേർത്ത് പിടിച്ച് ആന്റണി പെരുമ്പാവൂർ, 'സ്നേഹപൂര്‍വ്വം' മുരളി ഗോപിക്കൊപ്പമുള്ള പോസ്റ്റ്

ആന്റണിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ ഞൊടിയിടയിലാണ് ശ്രദ്ധനേടുന്നത്.

dot image

ബോക്‌സ് ഓഫീസില്‍ 250 കോടി നേടിക്കൊണ്ട് മലയാള സിനിമാചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് എമ്പുരാന്‍. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമാണ് എമ്പുരാന്‍. വിജയത്തിന്റെ സന്തോഷത്തിൽ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. പൃഥ്വിരാജിനും, മോഹൻലാലിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്. 'സ്നേഹപൂർവ്വം' എന്നാണ് ഈ പോസ്റ്റിന് ആന്റണിയുടെ ക്യാപ്ഷൻ. ആന്റണി പെരുമ്പാവൂരിന്റെ പുതിയ പോസ്റ്റിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനോടെയായിരുന്നു ആന്റണി പൃഥ്വിക്കൊപ്പമുള്ള പോസ്റ്റ് പങ്കുവെച്ചത്. 'എന്നും എപ്പോഴും' എന്ന കുറിപ്പോടെ തൊട്ട് പിന്നാലെ മോഹൻലാലിനൊപ്പമുള്ള ചിത്രവും ആന്റണി പോസ്റ്റ് ചെയ്തു. ഇതിന് ശേഷമാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആന്റണി പങ്കുവെച്ചിരിക്കുന്നത്. ആന്റണിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ ഞൊടിയിടയിലാണ് ശ്രദ്ധനേടുന്നത്.

പൃഥ്വിയുടെയും ആന്റണിയുടെയും പോസ്റ്റും മറുപടിയും കണ്ട ഫാൻസ്‌ ഇവരാണ് ശരിക്കുള്ള ചങ്ക് എന്നാണ് അഭിപ്രായപ്പെടുന്നത്. നേരത്തെ എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ മേജർ രവി ഉന്നയിച്ച വിമർശനങ്ങളിൽ മോഹൻലാൽ ഫാൻസിന് എതിർപ്പ് ഉണ്ടായിരുന്നു. മോഹൻലാലിന്‍റെ ചങ്കാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു മേജര്‍ രവി ഇത് പറഞ്ഞത്. എന്നാൽ യഥാർത്ഥ കൂട്ടുകാരന്‍ ഒരു പ്രശ്നം വന്നാൽ ഇത്തരത്തിൽ അല്ല പെരുമാറുകയെന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍റെ പ്രതികരണം.

അതേസമയം, ഇന്‍ഡസ്ട്രി ഹിറ്റെന്ന ലേബല്‍ കഴിഞ്ഞ ദിവസം തന്നെ എമ്പുരാന്‍ സ്വന്തം പേരിലാക്കിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. വിഷു റിലീസുകള്‍ വന്നാലും എമ്പുരാന്റെ ബോക്‌സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.

Content Highlights: Antony Perumbavoor shares post with Murali Gopi

dot image
To advertise here,contact us
dot image