എമ്പുരാൻ തൂക്കിയടിക്കാൻ ബാക്കിയുള്ള കേരളത്തിലെ ഒരേയൊരു റെക്കോർഡ്; ഇപ്പോഴും ആ കസേര 2018 ന് സ്വന്തം

ഈ റെക്കോര്‍ഡും വെെകാതെ എമ്പുരാന്‍റെ പേരിലായേക്കാം

dot image

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടി മുന്നേറുകയാണ് എമ്പുരാൻ. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ മഞ്ഞുമ്മൽ ബോയ്‌സിന്റെ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു എമ്പുരാൻ. വൈകാതെ തന്നെ 250 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായും എമ്പുരാൻ മാറി.

കേരളത്തിലെ ഏറ്റവും മികച്ച ഓപ്പണിങ്ങും മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുമെല്ലാം എമ്പുരാന്റെ പേരിലാണ് ഉള്ളത്. എന്നാൽ കേരളാ ബോക്‌സ് ഓഫീസിലെ ഒരു റെക്കോർഡ് ഇപ്പോഴും എമ്പുരാന്റെ കൈപ്പിടിയിലൊതുങ്ങിയിട്ടില്ല. കേരളാ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ എമ്പുരാനായിട്ടില്ല.

കേരളത്തെ നടുക്കിയ പ്രളയത്തിന്റെയും അതിനെ അതിജീവിച്ച മനുഷ്യരുടെയും കഥ പറഞ്ഞ 2018 ആണ് ഇപ്പോഴും ആ പട്ടികയിൽ ഒന്നാമത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം എമ്പുരാൻ 79 കോടിയാണ് കേരളാ ബോക്‌സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. 2018 ന്‍റെ കേരളത്തിലെ ലൈഫം ടൈം കളക്ഷൻ 89 കോടിയാണ്.

ഇറങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് കേരളാ ബോക്‌സ് ഓഫീസിൽ എമ്പുരാൻ 80 കോടിയോളം നേടിയത്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ സിനിമ 2018ന്റെ കേരളാ റെക്കോർഡും ഭേദിക്കുമെന്നാണ് കരുതുന്നത്. വിഷു റിലീസുകൾ വന്നാലും എമ്പുരാന്റെ ബോക്സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്സിന്റെ റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.

Content Highlights: Empuraan to become highest grossing movie in kerala box office soon

dot image
To advertise here,contact us
dot image