
വോയിസ് ഓഫ് വോയിസ്ലെസ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. ജാതിവിവേചനത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെ കുറിച്ചും തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയിൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
സിനിമ ചെയ്തതിന് ഇഡി വരുന്ന കാലഘട്ടമാണിതെന്നും പുതു തലമുറയിൽ മാത്രമേ ഇനി വിശ്വാസം ഉള്ളൂവെന്നും വേടൻ പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള കുട്ടികളായി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു വളരാനും വേടൻ കൂട്ടിച്ചേർത്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.
'സിനിമ ചെയ്തതിനൊക്കെ ഇ ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിൽ ആകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളേജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. അറുബോറായിട്ടാണ് കാര്യങ്ങൾ പോകുന്നത്. നിങ്ങളിൽ മാത്രമേ ഹോപ്പ് ഉള്ളൂ,' വേടൻ പറഞ്ഞു.
#Vedan Stipping Truth 🔥#Empuraan pic.twitter.com/QUzIwoa12n
— Sujith 🧢 (@itz_sujith) April 6, 2025
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറഅറിയി
ഇതിനിടെ ആദായനികുതി വകുപ്പ് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജിനും നിര്‍മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരിനും നോട്ടീസ് അയച്ചിരുന്നു. എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ ഓഫീസുകളിലും വീടുകളിലും ഇഡി നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇതെല്ലാം സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
Content Highlights: Rapper Vedan responds to the Empuran issue