ഞാൻ ആഗ്രഹിച്ച പ്രതിഫലം ഒരിക്കലും ലഭിക്കില്ലെന്ന് സംവിധായകൻ, വാങ്ങിച്ചെടുത്ത ശേഷം മറുപടി നൽകി; തിലോത്തമ ഷോം

"പ്രതിഫലത്തിന് വേണ്ടി പോരാടി, ഒടുവില്‍ പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം എനിക്ക് ലഭിച്ചു"

dot image

കരിയറിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടികളെക്കുറിച്ചും പ്രതിഫലത്തിന് വേണ്ടി പോരാടിയതിനെക്കുറിച്ചും തുറന്നുപറഞ്ഞു നടി തിലോത്തമ ഷോം. ജീവിതത്തിൽ അതിയായി ആഗ്രഹിക്കുന്ന കാര്യം പറഞ്ഞപ്പോൾ അതിനുമാത്രമുള്ള പ്രതിഫലമൊന്നും തനിക്ക് ലഭിക്കില്ലെന്ന് ഒരു സംവിധായകന്‍ പറഞ്ഞു. എന്നാല്‍‌ അത് നേടിയതിന് ശേഷം അദ്ദേഹത്തിന് തിരിച്ച് മെസ്സേജ് അയച്ചെന്നും നടി പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിലോത്തമയുടെ പ്രതികരണം.

'ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമുള്ള പാര്‍ട്ടിയില്‍ സംസാരിക്കവെ ഒരാള്‍ എന്നോട്, ജീവിതത്തില്‍ നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ഒരു കാറും അതിന്റെ തുകയും പറഞ്ഞു. അത്രയും പ്രതിഫലം ലഭിക്കുന്ന സിനിമ കിട്ടിയാല്‍ എനിക്ക് ആ കാര്‍ വാങ്ങാന്‍ കഴിയുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'ഇത് നിങ്ങളോട് പറയുന്നതില്‍ വിഷമമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും അത്രയും പ്രതിഫലം ലഭിക്കില്ല എന്ന് ആ സംവിധായകന്‍ മറുപടി നൽകി. അത് അന്യായമാണ്, എന്നാല്‍ ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. നിങ്ങള്‍ കഴിവുള്ളയാളാണ്, നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ഒരിക്കലും അത്രയും തുക ലഭിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാന്യമായ രീതിയിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും അത് എന്റെയുള്ളില്‍ ഏറെക്കാലം കിടന്നു.

അടുത്ത ചിത്രം വന്നു. കലാമൂല്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിന്റെ പരമാവധിയായിരുന്നു ആ ചിത്രം. അത്രയും മികച്ച കഥാപാത്രം ഇനി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഞാന്‍ നാലുമാസത്തോളം ചര്‍ച്ചകള്‍ നടത്തി. പ്രതിഫലത്തിന് വേണ്ടി പോരാടി, ഒടുവില്‍ ഞാന്‍ നേരത്തെ പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം എനിക്ക് ലഭിച്ചു. കോണ്‍ട്രാക്ട് യാഥാര്‍ഥ്യമായപ്പോള്‍, ഞാൻ ആ സംവിധായകന് മെസ്സേജ് ചെയ്തു. ഞാന്‍ ഒരു കരാറില്‍ ഒപ്പുവെച്ചു, എനിക്കിത്ര കിട്ടി എന്നായിരുന്നു മെസ്സേജ്. മറ്റൊരു നടനോട് എന്തുചെയ്യാന്‍ കഴിയും കഴിയില്ല എന്ന് പറയുന്നതിന് മുമ്പ് നിങ്ങള്‍ അത് അറിയണമെന്ന് എനിക്ക് തോന്നിയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു,' തിലോത്തമ ഷോം പറഞ്ഞു.

Content Highlights:  Actress Thilottama Shome spoke about the setbacks she faced in her career.

dot image
To advertise here,contact us
dot image