ട്രെയ്‌ലറിൽ എന്തിന് ഇത്രയേറെ അജിത് സിനിമകളുടെ റഫറൻസുകൾ? പ്രതികരണവുമായി ഗുഡ് ബാഡ് അഗ്ലി സംവിധായകൻ

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക

dot image

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ട്രെയ്‌ലറിൽ അജിത്തിന്റെ മുൻസിനിമകളിലെ പല റഫറൻസുകളുമുണ്ടായിരുന്നു. എന്തിന് ഇത്രയേറെ അജിത് സിനിമകളുടെ റഫറൻസുകൾ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ.

ഈ റഫറൻസുകൾ അജിത്തിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്. അജിത് ആരാധകർക്കും തമിഴ് സിനിമാപ്രേമികൾക്കും ഈ രംഗങ്ങൾ ഇഷ്ടമാകും. അജിത്തിന്റെ മുൻകാല സിനിമകൾ കണ്ടിട്ടില്ലെങ്കിൽ പോലും ഈ രംഗങ്ങൾ നിങ്ങൾക്ക് ആവേശമുണർത്തും എന്നാണ് ആദിക് രവിചന്ദ്രൻ പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. ചിത്രത്തിൽ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സിലമ്പരസനായിരിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ എസ് ജെ സൂര്യ കാമിയോ വേഷത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Adhik Ravichandran reacts to too much of Ajith's old movie references in Good Bad Ugly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us