കത്തിക്കയറി തലയുടെ വിളയാട്ടം; 24 മണിക്കൂറിൽ വിറ്റഴിഞ്ഞത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ

ഗുഡ് ബാഡ് അഗ്ലിയിലൂടെ ബോക്സ് ഓഫീസില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അജിത്ത്

dot image

ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ഈ ആവേശം ബുക്ക് മൈ ഷോയിലും പ്രതിഫലിക്കുന്നുണ്ട്. ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച സിനിമയുടെ മൂന്ന് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞത്.

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 42 കോടി നേടിയെന്നാണ് സാക്‌നിൽക് ട്രാക്കിങ് വെബ്‌സൈറ്റ് പറയുന്നത്. 29 കോടിയായിരുന്നു ചിത്രം ആദ്യ ദിനം നേടിയത്. അടുത്ത ദിവസം തിയേറ്ററുകളിൽ മികച്ച ഒക്യുപെൻസി ചിത്രം നേടിയിരുന്നു. തമിഴ്‌നാട്ടിൽ 73 ശതമാനത്തിലും കൂടുതലാണ് രാത്രി ഷോകളിലെ ഒക്യുപെൻസി.

സിനിമയിലെ അജിത്തിന്റെ ഗെറ്റപ്പുകളും ചില സീനുകളുമെല്ലാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നുണ്ട്. മുൻചിത്രമായ വിടാമുയർച്ചിക്ക് ബോക്‌സ് ഓഫീസിൽ തിരിച്ചടി സംഭവിച്ചുവെങ്കിൽ ഇക്കുറി ആ ക്ഷീണം അജിത് തീർത്തു എന്നാണ് ആരാധകർ പറയുന്നത്.

തൃഷ, അർജുൻ ദാസ്, പ്രിയ വാര്യർ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധ നേടിയിട്ടുണ്ട്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

Content Highlights: Good Bad Ugly is trending on Book My Show with lakhs of tickets getting booked in 24 hours

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us