പ്രായം 20, ആദ്യ പടം റിലീസ് ചെയ്യും മുന്നേ 600 കോടി പടത്തിൽ അവസരം; ആരാണ് സായ് അഭ്യങ്കർ?

ആദ്യ പടം പോലും ഇതുവരെ റിലീസ് ചെയ്യാത്ത ഒരു പയ്യനെ എന്ത് വിശ്വസിച്ചാണ് 600 കോടിയുടെ ചിത്രം ഏല്പിച്ചതെന്ന് ചോദിക്കുന്നവരുമുണ്ട്.

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ പ്രോജക്ടിന് മേൽ ആരാധകർ വലിയ പ്രതീക്ഷകൾ നൽകിയതിന് കാരണവും. അല്ലുവിന്റെ പിറന്നാൾ അനുബന്ധിച്ചാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സായ് അഭ്യങ്കറാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം ആരാണ് സായ് അഭ്യങ്കർ എന്നാണ്. വെറും 20 വയസ് മാത്രം പ്രായമുള്ള ആദ്യ പടം പോലും ഇതുവരെ റിലീസ് ചെയ്യാത്ത ഒരു പയ്യനെ എന്ത് വിശ്വസിച്ചാണ് 600 കോടിയുടെ ചിത്രം ഏല്പിച്ചതെന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിനുള്ള മറുപടി സായ് തന്നെ നൽകുന്നുണ്ട്. അറ്റ്ലീ അല്ലു ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോയിലെ ബി ജി എമ്മിലൂടെ. ഹോളിവുഡ് ടച്ചുള്ള ഗംഭീര ബി ജി എമ്മാണ് സായ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഒരുക്കിയത്. അത് മാത്രമല്ലാതെ ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് വീഡിയോകളിലൂടെ നേരത്തെ തന്നെ സായ് അഭ്യങ്കർ ആരാധകരെ നേടിയിട്ടുണ്ട്.

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ചാര്‍ട്ട്ബസ്റ്റേഴ്‌സ് ഉണ്ടാക്കിയത് സായ് അഭ്യങ്കറാണ്. സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ ആണ് സായ്‌യുടെ ആദ്യ ചിത്രം. സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും സായിയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഇതിനു പുറമേ രാഘവ ലോറന്‍സ് നായകനായെത്തുന്ന ബെന്‍സിലൂടെ സായ് എല്‍ സി യുവിന്റെ ഭാഗമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അനിരുദ്ധിന് ശേഷം ഇത്ര ചെറുപ്രായത്തില്‍ വലിയ പ്രോജക്ടുകളുടെ ഭാഗമാകുന്ന സംഗീത സംവിധായകൻ കൂടിയാണ് സായ് അഭ്യങ്കർ.

Content Highlights:  Who is Sai Abhyankar, the music director of Atlee's new film?

dot image
To advertise here,contact us
dot image