19ാം വയസിൽ അമ്മയ്ക്കൊപ്പമാണ് സുഷിന്‍ വന്നത്, എന്താകണമെന്ന് ചോദിച്ചപ്പോഴുള്ള മറുപടി എനിക്കിഷ്ടപ്പെട്ടു: ദീപക്

'അവന് കൈ കൊടുത്തിട്ട് എന്റെ അടുത്ത് തന്നെ ഇരുത്തി പഠിപ്പിക്കാം എന്ന് പറഞ്ഞു'

dot image

മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകന്മാരാണ് ദീപക് ദേവും സുഷിന് ശ്യാമും. ദീപക് ദേവിന്റെ ശിഷ്യനായാണ് സുഷിൻ സംഗീതലോകത്തേക്കെത്തിയത്. സംഗീതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹമെന്ന് താന്‍ സുഷിനോട് ചോദിച്ചെന്നും അവൻ്റെ സത്യസന്ധമായ മറുപടിയാണ് സുഷിനെ ചേർത്ത് നിർത്താൻ കാരണമെന്നും ദീപക് ദേവ് പറയുന്നു. 19ാം വയസിൽ അമ്മയ്ക്കൊപ്പമാണ് സുഷിൻ തന്റെ എടുത്ത് വന്നതെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എന്റെയടുത്ത് പ്രോഗ്രാമിങ്ങിന് വരുന്നവരോട് എപ്പോഴും ചോദിക്കുന്ന കാര്യം എന്താകണമെന്നും ഏത് ഫീല്‍ഡിനോടാണ് ഇന്‍ട്രസ്‌റ്റെന്നുമാണ്. മ്യൂസിക് ഡയറക്ഷന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരത് തുറന്നു പറയില്ല. സുഷിന്‍ എന്റെയടുത്തേക്ക് വന്നത് അവന്റെ 19ാമത്തെ വയസിലായിരുന്നു. അന്ന് അവന്റെ അമ്മയും കൂടെയുണ്ടായിരുന്നു. അവനോടും സ്ഥിരം ചോദ്യം ചോദിച്ചു.

എന്താണ് നിന്റെ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ‘എനിക്കും ദീപക്കേട്ടനെപ്പോലെ പ്രോഗ്രാമിങ്ങും മ്യൂസിക്കും മിക്‌സിങ്ങും ഒക്കെ ചെയ്യണം’ എന്നായിരുന്നു മറുപടി. ആ പ്രായത്തിലെ അവന്റെ ഇന്നസെന്‍സാകാം അങ്ങനെ പറയാന്‍ കാരണം. അത് ജനുവിനായി എനിക്ക് തോന്നി. അവന് കൈ കൊടുത്തിട്ട് എന്റെ അടുത്ത് തന്നെ ഇരുത്തി പഠിപ്പിക്കാം എന്ന് പറഞ്ഞു. അത്രക്ക് ട്രൂത്ത് ഫുള്ളായി നില്‍ക്കുന്നവരെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ,’ ദീപക് ദേവ് പറഞ്ഞു.

അതേസമയം, എമ്പുരാനിലെ ദീപകിന്റെ സംഗീതത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ലൂസിഫറിലും ദീപക് തന്നെ ആയിരുന്നു സംഗീതം നൽകിയിരുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനായാണ് ദീപക് സംഗീത ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്.

Content Highlights: Music director Deepak Dev reveals the reason for keeping Sushin Shyam with him

dot image
To advertise here,contact us
dot image