വീണ്ടും കണ്ണിറുക്കി സോഷ്യൽ മീഡിയയെ വീഴ്‍ത്തി പ്രിയാ വാര്യർ; തമിഴിലെ അടുത്ത സിമ്രാനെന്ന് ആരാധകർ

പ്രിയയുടെ ‘തൊട്ട് തൊട്ട് പേസും സുല്‍ത്താനാ’ എന്ന പാട്ടിലെ കണ്ണിറുക്കല്‍ സീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്

dot image

'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരമായിരുന്നു പ്രിയാ വാര്യർ. സിനിമയിലെ ഗാനരംഗത്തിലെ കണ്ണിറുക്കല്‍ സീനുക്കൊണ്ട് മാത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗം തീർക്കാൻ പ്രിയയ്ക്ക് ആയിരുന്നു. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ സ്ഥിരം ട്രോളുകളാണ് പ്രിയ ഏറ്റുവാങ്ങിയത്. സൈബർ അറ്റാക്കിനും പ്രിയ ഇരയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും പ്രിയയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

അജിത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനത്തിലെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലെ ഗാന രംഗമാണ് പ്രിയയെ വീണ്ടും ആരാധകർ ഏറ്റെടുക്കാൻ കാരണം. 1999 ൽ പുറത്തിറങ്ങിയ ‘എതിരും പുതിരും’ എന്ന തമിഴ് സിനിമയില്‍ വിദ്യാസാഗര്‍ ഈണമിട്ട ‘തൊട്ട് തൊട്ട് പേസും സുല്‍ത്താനാ’ എന്ന പാട്ടാണ് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രിയയും അര്‍ജുന്‍ ദാസും റീക്രിയേറ്റ് ചെയ്തത്. പഴയ പാട്ടില്‍ സിമ്രാനും രാജു സുന്ദരവും കളിച്ച സ്റ്റെപ്പുകളാണ് അതേ എനര്‍ജിയില്‍ പ്രിയയും അര്‍ജുനും അവതരിപ്പിച്ചത്. തിയേറ്ററിൽ ഈ ഗാന രംഗത്തിന് ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ആർപ്പു വിളിയോടെയാണ് ആരാധകർ ഈ പാട്ടിന് കയ്യടിച്ചത്.

സോഷ്യൽ മീഡിയയിലും ഈ സീൻ ട്രെന്‍ഡിങ്ങായി തുടരുകയാണ്. പാട്ട് സീനിലെ കണ്ണിറുക്കല്‍ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. അഡാര്‍ ലവ് ചിത്രത്തിലെ സീനും ഈ ഗാന രംഗത്തിലെ സീനും വെച്ചുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴിലെ അടുത്ത സിമ്രാനാണ് പ്രിയാ വാര്യർ എന്നാണ് ആരാധകരുടെ കമന്റുകൾ.

അതേസമയം, അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻചിത്രമായ വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ തിരിച്ചടി സംഭവിച്ചുവെങ്കിൽ ഇക്കുറി ആ ക്ഷീണം അജിത് തീർത്തു എന്നാണ് ആരാധകർ പറയുന്നത്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

Content Highlights: Priya Varrier is making waves on social media again

dot image
To advertise here,contact us
dot image