
ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നായകനായി ജോയിന്‍ ചെയ്ത് നിവിന്‍ പോളി. നടന്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബേബി ഗേള്‍. കുഞ്ചാക്കോ ബോബനെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത്.
എന്നാല്‍ കുഞ്ചാക്കോ ബോബന്‍ മറ്റ് ചില പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ഡേറ്റ് ക്ലാഷ് വന്നതോടെ ഈ സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയായിരിക്കും ബേബി ഗേളില്‍ ഇനി നായകനായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. ബേബി ഗേള്‍ ടീം നിവിന്‍ പോളിയുടെ പേരുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. രാമചന്ദ്ര ബോസ് ആന്റ് കോ, മലയാളീ ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബേബി ഗേള്‍. മുന്‍ സിനിമകളില്‍ വ്യത്യസ്തമായി ഈ ചിത്രം വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗരുഡന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേളിനായി തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് ആണ്. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നതന്. ചിത്രത്തിന്റെ ഴോണറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Content Highlights: Nivin Pauly joins with Listin Stephen for Baby Girl movie