
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും ഭാഗമാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അടിമുടി ചിരിപ്പിക്കുന്ന ഒരു ഫൺ വൈബ് പടമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Odum Kuthira Chaadum Kuthira first look poster