ബോക്സ് ഓഫീസ് മോൺസ്റ്റർ… സലാം റോക്കി ഭായ്; കെജിഎഫ് 2 ന്റെ മൂന്ന് വർഷങ്ങൾ, ആഘോഷമാക്കി ആരാധകർ

2022 ഏപ്രിൽ 14 നായിരുന്നു കെജിഎഫ് 2 റിലീസ് ചെയ്തത്

dot image

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയിൽ യാഷയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ആ ചിത്രത്തിന്റെ മൂന്നാം വാർഷികം സമൂഹ മാധ്യങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകർ.

തിയേറ്ററിൽ സിനിമ സൃഷ്‌ടിച്ച ആരവത്തെക്കുറിച്ചും ആവേശത്തെക്കുറിച്ചും നിരവധിപ്പേർ കുറിക്കുന്നുണ്ട്. സിനിമയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസും മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ 3 years of KGF Chapter 2 എന്ന പേരിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. രസകരമായ കാര്യം എന്തെന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകർ കെജിഎഫ് 3ന്റെ അപ്ഡേറ്റ് ചോദിക്കുന്നുണ്ട്.

2022 ഏപ്രിൽ 14 നായിരുന്നു കെജിഎഫ് 2 റിലീസ് ചെയ്തത്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ആഗോളതലത്തിൽ 1200 കോടിയോളം രൂപയാണ് സിനിമ നേടിയത്.

ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

Content Highlights: Social Media celebrates 3 years of KGF Chapter 2

dot image
To advertise here,contact us
dot image