
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററിൽ എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. കളക്ഷനിലും ടിക്കറ്റ് വിൽപ്പനയിലും സിനിമ വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ അഞ്ച് ദിവസത്തെ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 18.08 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നും 15.26 കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 2.82 കോടിയുമാണ് ആലപ്പുഴ ജിംഖാനയുടെ നേട്ടം. ചിത്രം റസ്റ്റ് ഓഫ് ഇന്ത്യയിൽ ഇതിനോടകം മമ്മൂട്ടി ചിത്രമായ ബസൂക്കയെ മറികടന്നെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും ആദ്യ ദിനം 2.62 കോടിയാണ് നസ്‍ലെന്‍ ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ മികച്ച നേട്ടം കൊയ്യാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. വിഷു ദിനമായ ഇന്നലെ 3.41 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. ആലപ്പുഴ ജിംഖാനയുടെ ഇതുവരെയുള്ള ഏറ്റവുമുയർന്ന കളക്ഷനാണിത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
#AlappuzhaGymkhana Domestic Box Office 5 Days Gross Collection —
— AB George (@AbGeorge_) April 15, 2025
Kerala:
Day 1 - ₹2.62cr
Day 2 - ₹2.73cr
Day 3 - ₹3.15cr
Day 4 - ₹3.35cr
Day 5 - ₹3.41cr
Total Gross - ₹15.26 Crores
ROI - ₹2.82 Crores
Total 5 Days Domestic — 18.08 Crores 🔥
Day 1 < Day 2 < Day 3 < Day 4…
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
Content Highlights: Alappuzha Gymkhana domestic collection report