
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ പുതിയ ചിതമാ മരണമാസ്സിനെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ഒരു നല്ല ചിത്രമാണ് മരണമാസ്സ്. ബേസിൽ, സുരേഷ് കൃഷ്ണ, സിജു സണ്ണി, ബാബു ആന്റണി തുടങ്ങിയ സിനിമയിലെ താരങ്ങളെയും സംവിധായകൻ ശിവപ്രസാദിനെയും ബെന്യാമിൻ പ്രശംസിച്ചു.
'മരണമാസ്സ്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ഒരു നല്ല ചിത്രം. ബേസിലിന്റെ മരണമാസ്സ്. രാജേഷ് മാധവന്റെ, സുരേഷ് കൃഷ്ണയുടെ, സിജു സണ്ണിയുടെ, ബാബു ആന്റണിയുടെ മരണമാസ്സ്. സംവിധായകൻ ശിവപ്രസാദിന്റെ മരണമാസ്സ്. എ പ്യുവർ എന്റർടെയ്നർ,' ബെന്യാമിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഏപ്രിൽ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രതിൻ്റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ബേസിൽ ജോസഫ്, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Content Highlights: Benyamin praises Maranamass movie