
ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തിയ പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴിതാ സിനിമ ആഗോളതലത്തിൽ 200 കോടി ഗ്രോസ് നേടിയിരിക്കുകയാണ്. സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോൾ 3.63 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ. വളരെ നാളുകൾക്ക് ശേഷം കേരളത്തിൽ വിജയം കൈവരിക്കുന്ന അജിത് സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. മുൻപ് ഇറങ്ങിയ വിടാമുയർച്ചിക്ക് കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. അതേസമയം, ചിത്രം ഇപ്പോൾ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്.
The MASS SAMBAVAM is shaking the box office ❤🔥#GoodBadUgly hits 200 CRORES WORLDWIDE GROSS 💥💥
— Mythri Movie Makers (@MythriOfficial) April 18, 2025
Book your tickets for #GoodBadUgly now!
🎟️ https://t.co/jRftZ6vpJD#200crGrossForGBU#BlockbusterGBU#AjithKumar @trishtrashers @MythriOfficial @Adhikravi @gvprakash… pic.twitter.com/CUrTW1NB2D
അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
Content Highlights: Ajith's film 'Good Bad Ugly' grosses Rs 200 crores worldwide