ഖാലിദ് റഹ്‌മാൻ വിജയ്‌യുടെ കടുത്ത ആരാധകൻ, എല്ലാ സിനിമയും ഫസ്റ്റ് ഡേ പോയി കാണും: ജിംഷി ഖാലിദ്

'വിജയ്‌യുടെ ഏറെക്കുറെ എല്ലാ സിനിമയും ആദ്യ ദിവസം തന്നെ പോയി കാണും. വിജയ്‌യെ അത്രയും ഇഷ്ടമാണ്'

dot image

വിജയ് സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. തമിഴ്നാട്ടിലുള്ളത് പോലെ അത്ര തന്നെ ഫാൻ ബേസ് വിജയ്ക്ക് കേരളത്തിലും ഉണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ കടുത്ത ആരാധകനാണ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്ന് പറയുകയാണ് ഛായാഗ്രാഹകനും ഖാലിദ് റഹ്‌മാന്റെ സഹോദരനുമായ ജിംഷി ഖാലിദ്. വിജയ്‌യുടെ സിനിമകൾ റഹ്‌മാൻ ആദ്യം ദിനം തന്നെ കാണാറുണ്ടെന്നും ജിംഷി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഖാലിദ് റഹ്‌മാൻ കടുത്ത വിജയ് ഫാൻ ആണ്. വിജയ്‌യുടെ ഏറെക്കുറെ എല്ലാ സിനിമയും ആദ്യ ദിവസം തന്നെ പോയി കാണും. വിജയ്‌യെ അത്രയും ഇഷ്ടമാണ്,' ജിംഷി ഖാലിദ് പറഞ്ഞു.

അതേസമയം ഖാലിദ് റഹ്മാൻ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കളക്ഷനിലും നല്ല മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

jimshi khalid

അതേസമയം ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി ഖാലിദ് സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട്, ആലപ്പുഴ ജിംഖാന തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. ജിംഷിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു തല്ലുമാല.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.

Content Highlights: Jimshi Khalid says Khalid Rahman is a big fan of Vijay movies

dot image
To advertise here,contact us
dot image