
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. ആഗോളതലത്തിൽ ചിത്രം 52 കോടി കടന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രം ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എമ്പുരാനൊപ്പമായിരുന്നു വീര ധീര സൂരനും തിയേറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എമ്പുരാനെക്കാളും കളക്ഷന്‍ ആണ് ചിത്രത്തിന് ലഭിച്ചത്. വീര ധീര സൂരന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് പുറത്തുവന്ന അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിച്ചത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിച്ചിരുന്നു.
One night. No rules. Only survival. A night that will change everything. 🔥#VeeraDheeraSooranOnPrime, April 24 pic.twitter.com/os8pfrjyUJ
— prime video IN (@PrimeVideoIN) April 18, 2025
ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തിയത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. വീര ധീര സൂരനൊപ്പം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ എമ്പുരാനും ഏപ്രിൽ 24 നാണ് സ്ട്രീം ചെയ്യുന്നത്. ജിയോഹോട്ട്സ്റ്റാർ വഴിയാണ് എമ്പുരാൻ സ്ട്രീം ചെയ്യുന്നത്.
Content Highlights: veera dheera sooran OTT release date announced