
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' തിയേറ്ററുകളിലെത്തി. മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തുന്ന ചിത്രം ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ദൃശ്യവത്കരിക്കുന്നത്.
ഫീല്‍ ഗുഡ് സിനിമയാണ് കേക്ക് സ്റ്റോറി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിരവധി കേക്കുകളുടെ രസക്കൂട്ടുകള്‍ക്ക് പിന്നിലെ കഥ പറയുന്ന ചിത്രം ഭക്ഷണപ്രേമികള്‍ക്ക് ഏറെ ഇഷ്ടമാകുമെന്നും അഭിപ്രായങ്ങളുണ്ട്. അശോകന്‍, ബാബു ആന്റണി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ പ്രകടനവും മികച്ച അഭിപ്രായം നേടുന്നുണ്ട്.
ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേക്ക് സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദയാണ്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.
സിനിമയുടെ ടീസറും പാട്ടും നേരത്തെ തന്നെ യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രവേദ റീല്‍സിന്റേയും ജെകെആര്‍ ഫിലിംസിന്റേയും ബാനറില്‍ ബിന്ദു സുനിലും ജയന്തകുമാര്‍ അമൃതേശ്വരിയും ചേര്‍ന്നാണ് 'കേക്ക് സ്റ്റോറി' നിര്‍മ്മിക്കുന്നത്. ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം: ആര്‍ എച്ച് അശോക്, പ്രദീപ് നായര്‍, മ്യൂസിക്: ജെറി അമല്‍ദേവ്, എസ് പി വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, എഡിറ്റര്‍: എംഎസ് അയ്യപ്പന്‍ നായര്‍, പ്രൊജക്ട് ഡിസൈനര്‍: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിബി മാള, വരികള്‍: വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്‌മണ്യന്‍, രാഹുല്‍ കെ എം, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Cake Story movie first show response