'ചത്ത സുമതിയെ വിളിച്ചുവരുത്തി നമ്മൾ കൊല്ലും'; കിടിലൻ ഹൊറർ കോമഡി കാണാൻ ഒരുങ്ങിക്കോളൂ, സുമതി വളവ് ടീസർ ഇതാ

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്

dot image

അര്‍ജുന്‍ അശോകന്‍ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ സുമതി വളവിന്റെ ടീസര്‍ പുറത്ത്. ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. തമാശയും പേടിപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞാണ് ടീസറും എത്തിയിട്ടുള്ളത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

അഭിലാഷ് പിള്ളയുടെ രചനയില്‍ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. സുമതി വളവിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജ് നിര്‍വഹിക്കുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ ഓള്‍ ഇന്ത്യ വിതരണം നിര്‍വഹിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.

ശങ്കര്‍ പി വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, ഫൈറ്റ് മാസ്റ്റേഴ്‌സ് : വിക്കി മാസ്റ്റര്‍, അഭിഷേക് മാസ്റ്റര്‍, മാഫിയാ ശശി ഡാന്‍സ് മാസ്റ്റേഴ്‌സ് : ദിനേശ് മാസ്റ്റര്‍, ഷെറീഫ് മാസ്റ്റര്‍, അയ്യപ്പദാസ്, ഗാനരചയിതാക്കള്‍ : ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ദിന്‍ജിത്ത് പുത്തഞ്ചേരി, അഭിലാഷ് പിള്ളൈ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍ , മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു,വി എഫ് എക്‌സ് : ഐഡന്റ് വി എഫ് എക്‌സ് ലാബ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Content Highlights: Sumathi valavu teaser out

dot image
To advertise here,contact us
dot image