കണ്ടതെല്ലാം സാമ്പിൾ, യഥാർത്ഥ പൂരം വരാനിരിക്കുന്നതേയുള്ളൂ! മമ്മൂട്ടിയുടെ 'കളങ്കാവൽ' സെക്കൻഡ് ലുക്ക് പുറത്ത്

നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

dot image

പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഭാവം ഈ സിനിമയിൽ കാണുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

'നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷനൽ സ്വഭാവത്തിലാണ് കഥ പറയുന്നത്', എന്നാണ് ചിത്രത്തിനെക്കുറിച്ച് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിനോട് പറഞ്ഞത്. 'മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി അത്യാവശ്യം ഇൻവോൾവ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഓൺ ആയപ്പോൾ ഈ കഥാപാത്രം ആര് ചെയ്യണം എന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നു. അപ്പോൾ മമ്മൂക്ക തന്നെയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്', ജിതിൻ കൂട്ടിച്ചേർത്തു.

സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Content Highlights: Kalamkaval second look poster out now

dot image
To advertise here,contact us
dot image