വളരെ മോശം പ്രതികരണമായിരുന്നു ആ നടിയിൽ നിന്നും ലഭിച്ചത്, അമ്മ റോൾ ചെയ്യുന്നത് മോശം കാര്യമല്ലല്ലോ!: സിമ്രാൻ

'കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അന്നത്തെ കാലത്ത് തന്നെ ഞാൻ അമ്മ വേഷം ചെയ്തിട്ടുണ്ട്'

dot image

അടുത്തിടെ ഒരു നടി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് അവരോട് സംസാരിക്കവെ വളരെ മോശം പ്രതികരണം ആണ് തനിക്ക് ലഭിച്ചതെന്ന് നടി സിമ്രാൻ. സിനിമയിൽ ഒരു പ്രാധാന്യവുമില്ലാത്ത റോൾ ചെയ്യുന്നതിനേക്കാൾ എത്രയോ മികച്ചതാണ് ആന്റി റോളുകളും അമ്മ വേഷങ്ങളും ചെയ്യുന്നത്. എന്ത് തരം റോൾ ആണ് ചെയ്യുന്നത് എന്നതിൽ നമുക്ക് തന്നെ ഒരു കോൺഫിഡൻസ് വേണമെന്നും ഒരു അവാർഡ് ദാന വേദിയിൽ സിമ്രാൻ പറഞ്ഞു.

'ഈ അടുത്ത് എന്റെ ഒരു ഫീമെയിൽ കോ ആക്ടറിന് ഞാൻ മെസ്സേജ് അയച്ചിരുന്നു. അവരെ ഒരു അപ്രധാനറോളിൽ ഒരു ചിത്രത്തിൽ കണ്ടപ്പോൾ എന്തിനാണ് ആ റോൾ ചെയ്തത് എന്ന അർഥത്തിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയി എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു മെസേജ്. എന്നാൽ ഒരു ആന്റിയുടെ റോൾ ചെയ്യുന്നതിനേക്കാൾ ഭേദമാണ് അത് എന്നാണ് അവർ എനിക്ക് റിപ്ലൈ തന്നത്. വളരെ മോശം പ്രതികരണമായിരുന്നു അവരിൽ നിന്നും എനിക്ക് ലഭിച്ചത്. അത്തരമൊരു റിപ്ലൈ ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. കുറച്ചുകൂടി നല്ല ഒരു ഉത്തരം അവർക്ക് തരാമായിരുന്നു. ഒരു പ്രാധാന്യവുമില്ലാത്ത റോൾ ചെയ്യുന്നതിനേക്കാൾ എത്രയോ മികച്ചതാണ് ആന്റി റോളുകളും അമ്മ വേഷങ്ങളും ചെയ്യുന്നത്. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അന്നത്തെ കാലത്ത് തന്നെ ഞാൻ അമ്മ വേഷം ചെയ്തിട്ടുണ്ട്', സിമ്രാൻ പറഞ്ഞു.

അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ് സിമ്രാന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് സിമ്രാൻ എത്തിയത്. 25 വർഷങ്ങൾക്കിപ്പുറം ആണ് സിമ്രാനും അജിത്തും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കുന്നത്. അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊടു എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിലാണ് അജിത്തും സിമ്രാനും മുമ്പ് ഒന്നിച്ചത്. ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തിയ പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴിതാ സിനിമ ആഗോളതലത്തിൽ 200 കോടി ഗ്രോസ് നേടിയിരിക്കുകയാണ്.

Content Highlights: Simran talks about an incident with a female co actor

dot image
To advertise here,contact us
dot image