ചിരിപ്പിച്ച് തിയേറ്ററിൽ കയ്യടി നേടി, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് 'ബ്രോമാൻസ്'

മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്

dot image

സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ, ആക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് ബ്രോമാൻസ്. ഫെബ്രുവരി 14 ന് ആണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.

മെയ് ഒന്നിന് സോണി ലൈവിലൂടെയാണ് ബ്രോമാൻസ് സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചത്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഖദീജ ആഷിഖ്. ഡിസ്ട്രിബ്യുഷൻ - സെൻട്രൽ പിക്ചർസ്. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിർ - ചമ്മൻ ചാക്കോ, സംഗീതം - ഗോവിന്ദ് വസന്ത, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ്‌ - യെല്ലോടൂത്ത്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, രോഹിത് കെ സുരേഷ്, പിന്നെ ആർ ഓ - എ എസ് ദിനേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

Content Highlights: Bromance OTT release date announced

dot image
To advertise here,contact us
dot image