ആ സിനിമയിലെ വില്ലൻ വേഷം അവസാനത്തേത്, ഇനി അത്തരം കഥാപാത്രങ്ങൾ ചെയ്യില്ല: ഇമ്രാൻ ഹാഷ്മി

'പതിവ് രീതിയിലുള്ള ഒരു വില്ലന്‍ വേഷം ആയിരുന്നില്ല അത്. ആ കഥാപാത്രത്തിന് ശക്തമായ ഒരു മുന്‍കാല കഥയുണ്ടായിരുന്നു'

dot image

റൊമാന്റിക് സിനിമകളിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഇമ്രാൻ ഹാഷ്മി. നടന്റെ സിനിമകൾക്കും റൊമാന്റിക് ഗാനങ്ങൾക്കും വലിയ ആരാധകരാണുള്ളത്. സൽമാൻ ഖാനെ നായകനാക്കി മനീഷ് ശർമ്മ ഒരുക്കിയ ടൈഗർ 3 എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ഇമ്രാൻ ഹാഷ്മി എത്തിയിരുന്നു. എന്നാൽ ഇനി മുതൽ താൻ വില്ലൻ വേഷങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ. തന്റെ ഏറ്റവും പുതിയ സിനിമയായ 'ഗ്രൗണ്ട് സീറോ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാൻ ഹാഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ഞാന്‍ ടൈഗര്‍ 3യിലെ വേഷം നന്നായി ഇഷ്ടപ്പെട്ടിരുന്നു. പതിവ് രീതിയിലുള്ള ഒരു വില്ലന്‍ വേഷം ആയിരുന്നില്ല അത്. ആ കഥാപാത്രത്തിന് ശക്തമായ ഒരു മുന്‍കാല കഥയുണ്ടായിരുന്നു. അതിനാല്‍ തന്നെ അത് ഞാന്‍ ചെയ്തു. അത് അവിടെ കഴിഞ്ഞു. ഇനി ഇത്തരം വേഷം ചെയ്യാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല', ഇമ്രാൻ ഹാഷ്മി പറഞ്ഞു. ടൈഗർ ഫ്രാഞ്ചൈസിയുടെ മുൻ ചിത്രങ്ങളുടെ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടൈഗര്‍ 3ക്ക് സാധിച്ചിരുന്നില്ല.

അതേസമയം, ഗ്രൗണ്ട് സീറോയാണ് ഇനി പുറത്തിറങ്ങാനുള്ള ഇമ്രാൻ ഹാഷ്മി ചിത്രം. ചിത്രത്തിൽ ബിഎസ്എഫ് കമാൻഡന്റ് നരേന്ദ്ര നാഥ് ധർ ദുബെയുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. സായ് തംഹങ്കർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. ഏപ്രില്‍ 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

Content Highlights : I will not do villain roles anymore says Emraan Hashmi

dot image
To advertise here,contact us
dot image