'ഈ സിനിമ കാണാനായി മാറ്റിവെച്ച സമയത്തെയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു';ഒടിടിയിലും കൂപ്പുകുത്തി അർജുൻ കപൂർ ചിത്രം

അര്‍ജുന്‍ കപൂര്‍ ഉടന്‍ തന്നെ അഭിനയം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്

dot image

അർജുൻ കപൂർ, ഭൂമി പെഡ്‌നേക്കർ, രാകുൽ പ്രീത് സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുദാസർ അസീസ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് 'മേരെ ഹസ്ബൻഡ് കി ബീവി'. തിയേറ്ററുകളിൽ ഫെബ്രുവരിയിൽ റിലീസിനെത്തിയ സിനിമയ്ക്ക് മോശം പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ചിത്രം കൂപ്പുകുത്തിയിരുന്നു. ഇപ്പോഴിതാ സ്ട്രീമിങ് ആരംഭിച്ച സിനിമയ്ക്ക് ഒടിടിയിലും മോശം പ്രതികരണമാണ് ലഭിക്കുന്നത്.

മേരെ ഹസ്ബൻഡ് കി ബീവി എന്തിനാണ് നിര്‍മ്മിച്ചത് എന്ന് പോലും മനസിലാകുന്നില്ലെന്നും അര്‍ജുന്‍ കപൂര്‍ ഉടന്‍ തന്നെ അഭിനയം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നുമാണ് പ്രേക്ഷകർ ചിത്രം കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രം കാണാനായി മാറ്റിവെച്ച സമയത്തെയോർത്ത് താൻ പശ്ചാത്തപിക്കുന്നു എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. നല്ലൊരു ബോളിവുഡ് റൊമാന്‍റിക് പടമാണ് കാണാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അടുത്ത പടം തിരയുന്നതാണ് നല്ലത് എന്നും സിനിമയെ ട്രോളികൊണ്ട് ഒരാൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

60 കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ തിയറ്ററില്‍ നിന്നും ആകെ നേടിയത് 10 കോടിയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്ലോപ്പ് സിനിമകളിൽ ഒന്നാണ് മേരെ ഹസ്ബൻഡ് കി ബീവി എന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഒടിടിയിലും ചിത്രത്തിന് രക്ഷയില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് മുൻപായി പുറത്തിറങ്ങിയ അർജുൻ കപൂറിന്റെ സിനിമകൾക്കെല്ലാം വളരെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. ഈ സിനിമകളെല്ലാം തന്നെ ബോക്സ് ഓഫീസിൽ കാലിടറുകയും ചെയ്തിരുന്നു.

Content Highlights : Arjun Kapoor film brutally trolled after OTT release

dot image
To advertise here,contact us
dot image