'പയ്യൻ പെർഫോമൻസിൽ ആസിഫിനെ വെട്ടിക്കുമല്ലോ!'; മികച്ച മേക്കിങ് ഉറപ്പുനൽകി സർക്കീട്ട് ട്രെയിലർ

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ All We Imagine as Light എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ നായികയാവുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്.

dot image

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും സർക്കീട്ട് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കഥാപാത്രങ്ങളുടെ ഊഷ്മളമായ സൗഹൃദവും ഇമോഷൻസും ട്രെയിലറിൽ വ്യക്തമാണ്. നായകനായ ആസിഫ് അലിയോളം തന്നെ പ്രധാന്യമുള്ള വേഷമാണ് ജെഫ്‌റോണായി എത്തുന്ന ഓർഹാന്റേതുമെന്നാണ് സൂചന. എന്നെന്നും പെർഫോമൻസ് കൊണ്ട് അത്ഭുതപ്പെടുത്തുന്ന ആസിഫ് അലിയോട് കിടപിടിക്കുന്ന പ്രകടനമാകും ഓർഹാന്റേതാണ് ചിലരുടെ കമന്റുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതത്തെ കുറിച്ചും ആളുകൾ പ്രതീക്ഷയോടെ സംസാരിക്കുന്നുണ്ട്. മെയ് 8ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സർക്കീട്ട് പ്രദർശനത്തിനെത്തും.

കരിയറിലെ വലിയ ഹിറ്റുകളായ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന സർക്കീട്ട് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്‌ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

Movie still

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റ് എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ നായികയാവുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്. സംസ്ഥാന പുരസ്കാര ജേതാവും നടനും കൂടിയായ സംഗീത് പ്രതാപാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ഓർഹാൻ, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട്, യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ-സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്‌സ്), സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Asif Ali's Sarkeet Movie trailer out

dot image
To advertise here,contact us
dot image