
വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ പുറത്തിറങ്ങി 20 വർഷത്തിന് ശേഷം സച്ചിൻ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റീ റീലിസിലും സിനിമയ്ക്ക് മികച്ച കളക്ഷനും ലഭിക്കുന്നുണ്ട്. റീ റീലിസിലും സിനിമയെ ഏറ്റെടുത്തതിൽ ആരാധകരോടുള്ള സ്നേഹം പങ്കുവെച്ചിരിക്കുകയാണ് നടി ജെനീലിയ.
'ഞാൻ നിങ്ങളുടെ ശാലിനി, ഡബിൾ ഐ ശാലിനി, 20 വർഷത്തിന് ശേഷം സച്ചിൻ റിലീസ് ചെയ്ത് നിങ്ങൾ സിനിമയെ ഏറ്റെടുത്തതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. നിങ്ങളുടെ ദളപതി, എന്തൊരു ഭംഗി ആണല്ലേ, ദളപതി ആരാധരോട് ഒരുപാട് നന്ദിയുണ്ട് ഈ സിനിമയുടെ റീ റീലീസ് ഉത്സവമാക്കിയതിന്,'ജെനീലിയ പറഞ്ഞു. തിയേറ്ററിൽ നിന്നുള്ള ആരാധകരുടെ ആവേശം ഉൾക്കൊള്ളിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് പ്രതികരണം.
தளபதி ரசிகர்களுக்கு நன்றி கூறும் @geneliad
— Kalaippuli S Thanu (@theVcreations) April 24, 2025
Thanks to our dearest Shalinii
Thalapathy @actorvijay @Johnroshan @ThisIsDSP #Vadivelu @iamsanthanam @bipsluvurself #ThotaTharani #VTVijayan #FEFSIVijayan @idiamondbabu @RIAZtheboss @APIfilms @dmycreationoffl @Ayngaran_offl… pic.twitter.com/oP8cse0pvv
ഏപ്രിൽ 18 ന് റീ റിലീസ് ചെയ്ത സിനിമ 7.20 കോടിയാണ് ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് ബോക്സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന റീ റിലീസുകളിൽ രണ്ടാം സ്ഥാനത്ത് സിനിമ എത്തിയിരിക്കുകയാണ്. വിജയ് ചിത്രം ഗില്ലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ചിത്രത്തിന് പല തിയേറ്ററുകളിലും എക്സ്ട്രാ ഷോസ് അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.
ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.
Content Highlights: Genelia thanks fans for making Sachin's film a festival