ടൈറ്റില്‍ കാര്‍ഡ് ഗംഭീരം, പെര്‍ഫോമന്‍സ് അതിഗംഭീരം; മികച്ച പ്രതികരണങ്ങള്‍ നേടി 'തുടരും' ഫസ്റ്റ് ഹാഫ്

'തുടരും' സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

dot image

മോഹൻലാൽ നായകനായ തുടരും സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്റർവെലിന് ശേഷമുള്ള ബാക്കി പകുതി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ റിപ്പോർട്ടുകൾ.

സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. സിനിമ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ വിജയം തുടരുകയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയ്ക്ക് ഒപ്പമെത്തിയ കോമ്പിനേഷനും പ്രശംസ നേടുന്നുണ്ട്.

അതേസമയം, എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ.

Content Highlights: Thudarum movie first half response on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us