
തമിഴ് സിനിമയിൽ ആദ്യമായി സിക്സ് പാക്ക് സ്വന്തമാക്കിയ നടൻ സൂര്യ ആണെന്ന് അടുത്തിടെ നടന്റെ അച്ഛനും നടനും കൂടിയായ ശിവകുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സൂര്യയ്ക്ക് മുന്നേ വിശാൽ സിക്സ് പാക്ക് സ്വന്തമാക്കിയിരുന്നതായി ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഫാൻ പേജുകൾ തമ്മിൽ തർക്കം തുടരുന്നതിനിടെ ഇപ്പോഴിതാ വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കും സൂര്യയ്ക്കും മുന്നേ ധനുഷ് സിക്സ് പാക്ക് സ്വന്തമാക്കിയിരുന്നതായാണ് വിശാൽ പറയുന്നത്.
വെട്രിമാരന്റെ പൊല്ലാതവൻ എന്ന സിനിമയ്ക്ക് വേണ്ടി ധനുഷ് സിക്സ് പാക്ക് ഒരുക്കിയെടുത്തുവെന്നും അത് കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറം 2008 ലാണ് സത്യം എന്ന സിനിമയ്ക്ക് വേണ്ടി താനും പിന്നീടാണ് സൂര്യയും സിക്സ് പാക്ക് ഉണ്ടാക്കിയതെന്നും വിശാൽ പറഞ്ഞു. ഈ സിനിമകൾ തമ്മിൽ അധിക നാൾ വ്യതാസമില്ലാത്തതുകൊണ്ടാണ് ഇത്തരം ചർച്ചകൾ എന്നും വിശാൽ പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സൂര്യയോ ഞാനോ അല്ല. എന്റെ അറിവിൽ തമിഴ് സിനിമയിൽ ആദ്യമായി സിക്സ് പാക്ക് പരിചയപ്പെടുത്തിയ നടൻ ധനുഷാണ്. 2007 ൽ റിലീസായ പൊല്ലാതവൻ എന്ന ചിത്രത്തിൽ ധനുഷ് സിക്സ് പാക്കിൽ അഭിനയിക്കുന്നുണ്ട്. വെട്രിമാരന്റെ ആദ്യ സിനിമയാണ് അത്. പിന്നീടാണ് സത്യം എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ സിക്സ് പാക്ക് വരുത്തിയത്. ആ സിനിമാ റിലീസായത് 2008 ൽ ആയിരുന്നു.
#Vishal about Six pack controversy:
— AmuthaBharathi (@CinemaWithAB) April 24, 2025
"#Dhanush was the first one who kept six pack for Pollathavan film. Then only I kept Six pack in 2008 for Satyam film & 2012 in MadhaGajaRaja. May be they could have forgotten"pic.twitter.com/eU95l3pWva
ഏതാണ്ട് അതേ സമയത്തതാണ് സൂര്യയുടെ വാരണം ആയിരവും റിലീസ് ആയത്. ഞങ്ങൾ രണ്ട് പേരും ഈ സിനിമകൾക്ക് വേണ്ടി സിക്ക്സ് പാക്ക് വരുത്തിയിരുന്നു. അതിന് ശേഷം സുന്ദർ സി യുടെ മദ ഗജ രാജയ്ക്ക് വേണ്ടി ഞാൻ എയ്റ്റ് പാക്ക് വരുത്തിയിരുന്നു. ഇതൊക്കെ ഇപ്പോൾ ചർച്ചയാകുമെന്ന് ഞാൻ വിചാരിച്ചുപോലുമില്ല,' വിശാൽ പറഞ്ഞു.
Content Highlights: Vishal says Dhanush was the first to have a six-pack in Tamil