ബോളിവുഡ് ഇനി എന്നാണ് പാഠം പഠിക്കുക? ആമിർ ഖാന്റെ അടുത്ത ചിത്രം സ്പാനിഷ് സിനിമയുടെ റീമേക്കോ?

താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ആമിർ ഖാൻ പറഞ്ഞു

dot image

ബോളിവുഡിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് ആമിർ ഖാൻ്റേത്. മികച്ച സിനിമകളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും 1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതോടെ ആമിർ അഭിനയത്തിൽ നിന്നൊരു ഇടവേള എടുത്തിരുന്നു. 'സിത്താരെ സമീൻ പർ' എന്ന ചിത്രമാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ആമിർ ഖാൻ.

താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ആമിർ ഖാൻ പറഞ്ഞു. ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണ്. തങ്ങൾ അതിന്റെ ഇന്ത്യൻ വേർഷൻ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ചൈനയിലെ ഫാൻസ് ക്ലബ്ബുമായി നടത്തിയ സംഭാഷണത്തിൽ ആമിർ ഖാൻ പറഞ്ഞു.

'താരേ സമീൻ പർ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം നികുംഭ് വളരെ സെൻസിറ്റീവ് ആയ ആൾ ആയിരുന്നു. ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് ​ഗുൽഷൻ എന്നാണ്. പക്ഷേ അയാൾ നികുംഭ് എന്ന കഥാപാത്രത്തിന്റെ നേർ വിപരീതം ആണ്. ഗുൽഷൻ സെൻസിറ്റീവ് അല്ല. അയാൾ വളരെ പരുക്കനായ പൊളിറ്റിക്കലി കറക്ട് അല്ലാത്ത, എല്ലാവരെയും അപമാനിക്കുന്ന, ഭാര്യയും അമ്മയുമായി വഴക്കിടുന്ന, സീനിയർ കോച്ചിനെ അടിക്കുന്ന ഒരു ബാസ്ക്കറ്റ് ബോൾ കോച്ച് കഥാപാത്രമാണ്. അയാൾ എങ്ങനെ മാറുന്നു എന്നതാണ് ഈ സിനിമ. ഡൗൺ സിൻഡ്രോം, ഓട്ടിസം തുടങ്ങി പല എബിലിറ്റിസ് ഉള്ള ആളുകൾ ചേർന്ന് അയാളെ പഠിപ്പിക്കുകയാണ് എങ്ങനെയാണ് നല്ലൊരു മനുഷ്യൻ ആവേണ്ടത് എന്ന്. താരേ സമീൻ പർ എന്ന സിനിമ നിങ്ങളെ കരയിപ്പിച്ചുവെങ്കിൽ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡി ചിത്രമാണ്. പക്ഷേ പ്രമേയം ഒന്നാണ്', ആമിർ ഖാൻ പറഞ്ഞു.

ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രം ജൂൺ 20 ന് റിലീസിനൊരുങ്ങുന്നു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റും ഡബ്ബിങ്ങും ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പുറത്തുവന്നിരുന്നു. സിനിമയിൽ നിന്നുള്ള ആമിർ ഖാന്റെ സ്റ്റിലും അതിലുണ്ടായിരുന്നു. അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 വിനൊപ്പം മെയ് ഒന്ന് മുതൽ സിത്താരെ സമീൻ പറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Content Highlights: Aamir khan film sitare zamin par is an adapation of spanish film?

dot image
To advertise here,contact us
dot image