'തുടരുമിൽ തകർത്തു, ഇനി 'ഐ ആം ഗെയിം' കത്തിക്കണം', ട്വീറ്റുമായി ആരാധകൻ; വൈറലായി ജേക്സ് ബിജോയ്‌യുടെ മറുപടി

ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്ന് ജേക്സ് ബിജോയ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

dot image

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംഗീത സംവിധായകൻ ജേക്സ് ബിജോയ്‌യുടെ വാക്കുകൾ ചർച്ചയാകുകയാണ്.

'തുടരുമിന് അഭിനന്ദനങ്ങൾ നെക്സ്റ്റ് ഐ ആം ഗെയിം, അത് അതിനും മേലെ കത്തിക്കണം. ജേക്സ് = ഹോപ്പ്', എന്ന ട്വീറ്റുമായി എത്തിയ ആരാധകന് നൽകിയ മറുപടിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 'പൊളിക്കും' എന്നാണ് ജേക്സ് ബിജോയ് ഈ ട്വീറ്റിന് താഴെ മറുപടിയുമായി എത്തിയത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്ന് ജേക്സ് ബിജോയ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'എന്താണ് ഐ ആം ഗെയിം എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ അത് നഹാസിന്റെ ആദ്യ സിനിമയായ ആർഡിഎക്സ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണ്. ഒരു ആക്ടർ എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന തരത്തിലും ദുൽഖറിന് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള സ്പേസ് ഐ ആം ഗെയ്മിലുണ്ട്. അതിൽ ​ഗാംബ്ലിങ് മൊമെന്റ്‌സ്‌ ഉണ്ട്, ക്രിക്കറ്റ് മൊമെന്റ്‌സ്‌ ഉണ്ട് അങ്ങനെ എല്ലാം കൂടി ചേർന്നൊരു ബിഗ് കാൻവാസ്‌ എന്റർടെയ്നിങ് മൂവി ആകും ഐ ആം ഗെയിം', ജേക്സ് ബിജോയ് പറഞ്ഞു.

അതേസമയം, മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ 'തുടരും' ആണ് ഒടുവിൽ പുറത്തിറങ്ങിയ ജേക്സ് ബിജോയ് ചിത്രം. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ് ചിത്രം ആഗോളതലത്തിൽ ചിത്രം 11 കോടി കളക്ഷൻ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. സിനിമയുടെ ഓവർസീസ് കളക്ഷൻ റിപ്പോർട്ട് 5 കോടിയും ഇന്ത്യാ ഗ്രോസ് കളക്ഷൻ 6.10 കോടിയുമാണ്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്.

Content Highlights: jakes bejoy's reply to a fan goes viral

dot image
To advertise here,contact us
dot image