
ബിഗ് സ്ക്രീനിലെ സൂപ്പർസ്റ്റാറിനെ പോലെ തന്നെ ആരാധകരുണ്ട് ഓഫ് സ്ക്രീനിലെ രജനികാന്തിനും. താരജാഡകളില്ലാതെ ആരാധകരുമൊത്ത് ഇടപഴകുന്ന രജനിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ സൂപ്പർസ്റ്റാറിന്റെ അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന രജനികാന്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചവിഷയം. വിമാനത്തില്‍വെച്ച് താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയും കാണാം. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരാണ് വീഡിയോ പങ്കുവെച്ചത്. 'തലൈവര്‍ ദര്‍ശനം കിട്ടി. ഞാന്‍ കരയുകയാണ്, വിറയ്ക്കുകയാണ്. ഹാര്‍ട്ട് ബീറ്റ് പീക്ക്ഡ്', എന്ന കുറിപ്പോടെയാണ് ആരാധകന്‍ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലേക്ക് കയറിയ രജനീകാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. തന്റെ പേര് വിളിച്ച ആരാധകര്‍ക്ക് നേരെ താരം കൈവീശി അഭിവാദ്യം ചെയ്തു. ചിലര്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതായും ദൃശ്യത്തില്‍ കാണാം.
THATS RIGHT. I GOT தலைவர் தரிசனம்!!!!!!!!
— Paaru Kumudha Pathikum (@Edukudaa) April 25, 2025
Crying. Shivering. Heart beating peakeddddddd 😫😫😫😫😫😭😭😭♥️♥️♥️♥️♥️♥️♥️♥️ pic.twitter.com/an99qee51a
ഇതിനും മുൻപ് ഇതുപോലെ വിമാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന രജനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തിയിരുന്നു. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം നടന്നത്. ഷൂട്ടിംഗ് ഇടവേളകളിൽ ആരാധകരുമായി സംവദിക്കുന്ന രജനിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
Content Highlights: rajinikanth travels in economy class video goes viral