സിനിമാ പ്രാന്ത് മൂത്ത് ഒരുപാട് പേരോട് ചാൻസ് ചോദിച്ചിട്ടുണ്ട്; പ്രകാശ് വർമ

സത്യൻ അന്തിക്കാട്, ഭരതൻ, ലോഹിദാസ് എന്നിവരുടെ അടുത്തതൊക്കെ ചാൻസ് ചോദിച്ച് പോയിട്ടുണ്ട്. ലോഹിതദാസിന്റെ അടുത്ത് ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു.

dot image

റിലീസിന് പിന്നാലെ ഗംഭീര അഭിപ്രായമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ പ്രകടനത്തിനൊപ്പം തന്നെ കയ്യടി നേടിയ അഭിനയമാണ് ചിത്രത്തിൽ പ്രകാശ് വർമയും നടത്തിയിരിക്കുന്നത്. പരസ്യ രംഗത്ത് സജീവമായിരുന്നെങ്കിലും സിനിമയിൽ ആദ്യമായാണ് പ്രകാശ് വർമ അഭിനയിക്കുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെന്നും ചാൻസ് ചോദിച്ച് ഒരുപാട് പേരുടെ അടുത്ത് പോയിട്ടുണ്ടെന്നും പറയുകയാണ് പ്രകാശ് വർമ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഡിഗ്രി കഴിഞ്ഞപ്പോൾ സിനിമാ പ്രാന്ത് മൂത്ത് നിരവധി അവസരങ്ങൾ അന്വേഷിച്ചു. പക്ഷെ അതിനുള്ള വഴിയൊരുക്കാൻ വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. വെറുതെ ഇരിയ്ക്കാൻ പറ്റാത്തതുക്കൊണ്ട് ഫാർമസിസ്റ്റായി ജോലിക്ക് കയറി. അപ്പോഴും സിനിമാ മോഹം വിട്ടിരുന്നില്ല. പല സംവിധായകരുടെയും അടുത്ത് ചാൻസ് ചോദിച്ച് ചെന്നിട്ടുണ്ട്. സത്യൻ അന്തിക്കാട്, ഭരതൻ, ലോഹിദാസ് എന്നിവരുടെ അടുത്തതൊക്കെ ചാൻസ് ചോദിച്ച് പോയിട്ടുണ്ട്. ലോഹിതദാസിന്റെ അടുത്ത് ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. വിജി തമ്പിയുടെ സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തപ്പോൾ ഒരു സീൻ സംവിധാനം ചെയ്യുനുള്ള അവസരം ലഭിച്ചിരുന്നു. ആ സമയത്ത് ഞാൻ ജോലി രാജിവെച്ചു. പക്ഷെ സിനിമകൾ കിട്ടാതിരുന്ന സമയങ്ങളിൽ പരസ്യങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടറായി പോയിരുന്നു. അങ്ങനെ പരസ്യ മേഖലയിൽ സ്ഥിരമായി. 25 വർഷമായി ഞാൻ പരസ്യ ഫീൽഡിലാണ് വർക്ക് ചെയുന്നത്,' പ്രകാശ് വർമ പറഞ്ഞു.

Also Read:

അതേസമയം, വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ബുക്കിംഗ് കൊടുങ്കാറ്റ് വീശിയിരിക്കുകയാണ് എന്ന് തന്നെ പറയാം. പ്രധാന നഗരങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളും വാരാന്ത്യത്തിലേക്ക് ഇപ്പോഴേ ഹൗസ് ഫുള്ളായി കഴിഞ്ഞു.

ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Content Highlights: Prakash Varma says he had a passion for cinema before

dot image
To advertise here,contact us
dot image