
മാര്‍ച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. കണക്ക് പ്രകാരം 15 മലയാള സിനിമകളാണ് മാര്‍ച്ച് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയത്. പതിനാലും നഷ്ടമെന്നാണ് അസോസിയേഷൻ പറയുന്നത്. എമ്പുരാൻ മാത്രമാണ് ലാഭമുണ്ടാക്കിയത്. എമ്പുരാന്റെ മുതൽമുടക്ക് 175കോടിയിലധികം രൂപയാണ് ആദ്യ അഞ്ച് ദിവസം കൊണ്ട് 24.6 കോടി കേരളത്തില്‍ നിന്ന് തിയറ്റര്‍ ഷെയര്‍ ഇനത്തില്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റില്‍ പറയുന്നത്.
ഔസേപ്പിന്റെ ഒസ്യത്ത് 45ലക്ഷം രൂപ നേടിയപ്പോള്‍ 2.6കോടി മുടക്കിയ പരിവാർ എന്ന ചിത്രം നേടിയത് 26ലക്ഷം മാത്രമാണ്. മാര്‍ച്ച് റിലീസുകളില്‍ ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത് മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിംഗ് ലിസ്റ്റ്, എന്നീ ചിത്രങ്ങള്‍ക്കാണ്. എമ്പുരാന്‍ കൂടാതെ അഭിലാഷം, വടക്കന്‍, പരിവാര്‍, ഔസേപ്പിന്‍റെ ഒസ്യത്ത് എന്നീ ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററിൽ തുടരുന്നുണ്ട്.
ഇത് മൂന്നാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു. ഫെബ്രുവരി മാസത്തെ ലിസ്റ്റ് മാര്‍ച്ച് 19 ന് എത്തിയിരുന്നുവെങ്കില്‍ മാര്‍ച്ച് ലിസ്റ്റ് ഇന്നാണ് പുറത്തെത്തുന്നത്.
Content Highlights: Producers Association releases budget and collections of Malayalam films released in March