കശ്മീര്‍ ഇന്ത്യയുടേത്, പാകിസ്താന് സ്വന്തം കാര്യം നോക്കാൻ പോലും ആകുന്നില്ല; വിജയ് ദേവരകൊണ്ട

'പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു, നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം'

dot image

പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ഖുശി സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിൽ പോയിട്ടുണ്ടെന്നും അവിടെ നല്ല ഓർമകൾ തനിക്കുണ്ടെന്നും വിജയ് പറഞ്ഞു. പാകിസ്താനിയിൽ വെള്ളവും വൈദ്യുതിയുമില്ലെന്നും പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തുവെന്നും വിജയ് പറഞ്ഞു. തീവ്രവാദത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്നും നടൻ കൂട്ടിച്ചേർത്തു. സൂര്യ നായകനാകുന്ന റെട്രോ സിനിമയുടെ പ്രമോഷൻ വേദിയിലാണ് വിജയ് പ്രതികരണം അറിയിച്ചത്. വിജയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ.

'കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. രണ്ട് വർഷം മുന്നേ ഖുശി എന്ന എന്റെ ചിത്രം കാശ്മീരിലാണ് ചിത്രീകരിച്ചത്. നല്ല ഓർമ്മകളാണ് എനിക്ക് അവിടുള്ളവർ സമ്മാനിച്ചത്. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു.

നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Vijay Deverakonda reacts to the Pahalgam incident

dot image
To advertise here,contact us
dot image