ലാലേട്ടനും ഹാപ്പിയാണ്, അദ്ദേഹം വന്നാൽ ഉടൻ ആഘോഷം: തരുൺ മൂർത്തി

'ലാലേട്ടൻ ഉടൻ തന്നെ വരും, എല്ലാവർക്കും ഒപ്പം ആഘോഷം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്'

dot image

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ വിജയത്തിൽ മോഹൻലാൽ വളരെ സന്തോഷത്തിലാണെന്ന് പറയുകയാണ് തരുൺ മൂർത്തി. ഹൃദയപൂർവം സിനിമയുടെ ചിത്രീകരണം പൂനെയിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ എത്തിയാൽ ഉടൻ എല്ലാവർക്കുമൊപ്പം ആഘോഷം ഉണ്ടാകുമെന്നും തരുൺ പറഞ്ഞു. തൃശ്ശൂർ രാഗം തിയേറ്ററിൽ കാണികൾക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് പ്രതികരണം.

'ലാലേട്ടൻ ഭയങ്കര സന്തോഷത്തിലാണ്. അദ്ദേഹം വിളിച്ചിരുന്നു, ഇപ്പോൾ രാഗം തിയേറ്റർ ഹൗസ്ഫുൾ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിലാണ് അദ്ദേഹം. ലാലേട്ടൻ ഉടൻ തന്നെ വരും. പൂനൈയിൽ ഷൂട്ട് ആണ് അത് കഴിഞ്ഞാൽ എല്ലാവർക്കും ഒപ്പം ആഘോഷം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വളരെ സന്തോഷത്തിലാണ് അദ്ദേഹവും,' തരുൺ മൂർത്തി പറഞ്ഞു.

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Tharun says that the thudarum movie success celebration immediately after Mohanlal arrives

dot image
To advertise here,contact us
dot image