നാനി എല്ലാ ഭാഷയിലും 'ഹിറ്റ്' അടിക്കാൻ ഒരുങ്ങുന്നത് സ്വന്തം ശബ്ദത്തിൽ; പുതിയ റിപ്പോർട്ട്

നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3

dot image

നാനി നായകനാകുന്ന പുതിയ ചിത്രം ഹിറ്റ് 3 റിലീസിന് ഒരുങ്ങുകയാണ്. മെയ് ഒന്നിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയ്ക്കും നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തിനും വലിയ ഹൈപ്പാണ് ഉള്ളത്. ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും പതിപ്പുകളിൽ ഈ കഥാപാത്രത്തിന് നാനി തന്നെയാകും ശബ്ദം നൽകുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ തെലുങ്ക് പതിപ്പിന് പുറമെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും മറ്റു ഭാഷകളിലും നാനി ഡബ് ചെയ്യുക എന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഹിറ്റ് മൂന്നാം ഭാഗം കേരളത്തിൽ എത്തിക്കുന്നത്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 54 കോടിക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശം വിറ്റുപോയത് എന്നാണ് സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണിത്.

ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.

Content Highlights: Reports that Hit 3 to release in all languages with Nani's sound

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us