
നിവിൻ പോളി, അജു വർഗീസ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സിനിമ നേടിയത്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
'എനിക്ക് മെയ് വരെ മാത്രമാണ് ഇപ്പോൾ അഭിനയത്തിൽ കമ്മിറ്റ്മെന്റ്സ് ഉള്ളത് അത് കഴിഞ്ഞാൽ സംവിധാനത്തിലേക്ക് കടക്കുകയാണ്. സ്ക്രിപ്റ്റ് എല്ലാം ഏകദേശം പൂർത്തിയായി. ഒരു സൂപ്പർസ്റ്റാറിനെ വെച്ചാണ് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ത്രില്ലർ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, നടന്റേതായി അടുത്തകാലത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിമർശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്.
Dhyan is All Set For His Second Directorial !✅
— FDFS Reviews (@FDFS_Reviews) April 28, 2025
Taking a break from acting after May.
Mollywood Superstar × Thriller Genre 😌🔥 pic.twitter.com/S11VeYn5ZO
ലവ് ആക്ഷൻ ഡ്രാമ, ഗൂഡാലോചന, സാജൻ ബേക്കറി, പ്രകാശൻ പറക്കട്ടെ, ആപ്പ് കൈസേ ഹോ, 9 എം എം തുടങ്ങിയ സിനിമകളാണ് ഇതിന് മുൻപ് ധ്യാന്റെ രചനയിൽ പുറത്തിറങ്ങിയ സിനിമകൾ. അതേസമയം, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ബേസിൽ ജോസഫ്, ദുർഗ കൃഷ്ണ തുടങ്ങിയവരായിരുന്നു ലവ് ആക്ഷൻ ഡ്രാമയിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തിയത്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമിച്ച സിനിമയ്ക്ക് സംഗീതം നൽകിയത് ഷാൻ റഹ്‌മാൻ ആയിരുന്നു. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ്, എഡിറ്റിംഗ്: വിവേക് ഹർഷൻ.
Content Highlights: Dhyan Sreenivasan all set for his second directorial