
മാനമ: ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇംഗ്ലീഷ്,ഹിന്ദി, തമിഴ് മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 25ലധികം ഇന്ത്യക്കാര്‍ പങ്കെടുത്തു. അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ എംബസി ഹാളില്‍ ചേര്‍ന്ന ഓപ്പണ്‍ ഹൗസില്‍ കോണ്‍സുലാര്‍ സംഘവും പങ്കെടുത്തു.
റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഓപ്പണ്‍ ഹംസിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച കേസുകളില്‍ ഭൂരിഭാഗവും പരിഹരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് പ്രയാസം അനുഭവിക്കുന്ന വീട്ടുജോലിക്കാര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സംരക്ഷണമൊരുക്കുകയും വിഷമ ഘട്ടത്തിലുള്ളവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നല്‍കി വരുന്നുണ്ടെന്നും എംബസി അറിയിച്ചു.
ദുരിതം അനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഐസിഡബ്ല്യൂഎഫില്‍ നിന്നുള്ള നിയമ സഹായവും പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പരാതികളില്‍ ചിലത് ഓപ്പണ്‍ ഹൗസില്‍ തന്നെ പരിഹരിക്കപ്പെട്ടു. മറ്റുള്ള പരാതികള്‍ക്ക് വൈകാതെ പരിഹാരമുണ്ടാക്കുമെന്നും അംബാസഡര്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍, ലുലു, ദാന മാള്‍ എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി21ന് എംബസി സംഘടിപ്പിച്ച 'ഇന്ത്യ ഇന്‍ ബഹ്‌റൈന്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി22ന് എപ്പിക്‌സ് സിനിമാസില്‍ എംബസി സംധടിപ്പിച്ച ഇന്ത്യന്‍ ഫിലും ഫെസ്റ്റിവലില്‍ പങ്കെടുത്തതിനും അദ്ദേഹം നന്ദി അറിയിച്ചു.
Content Highlights: Indian Embassy organized an open house bahrain