
മനാമ: ബഹ്റൈനിലെ വ്യവസായ പ്രമുഖനും കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഭഗവൻദാസ് ഹരിദാസ് കേവൽറാം അന്തരിച്ചു. 89 വയസ്സായിരുന്നു. പ്രായാധിക്യമായ അസുഖങ്ങളെ തുടർന്ന് സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബഹ്റൈനിൽ നടന്നു.
1954ലാണ് കുടുംബത്തിൻ്റെ ബിസിനസ്സിൽ പങ്കുചേർന്നുകൊണ്ട് ബഹ്റൈനിലെത്തുന്നത്. ടെക്സറ്റയിൽസ്, ട്രേഡിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള കേവൽറാം ഗ്രൂപ്പിനെ കഴിഞ്ഞ 50 വർഷമായി ബാബു കേവൽറാം ആണ് നയിച്ചിരുന്നത്.
200 വർഷം പഴക്കമുള്ള മനാമയിലെ ശ്രീകൃഷ്ണ ഹിന്ദു ക്ഷേത്രത്തിലെ തത്തായ് ഹിന്ദു കമ്മ്യൂണിറ്റി എകസിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനായും ബാബു കേവൽറാം പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: ഹരിദാസ് കേവൽറാം, മാതാവ്: ദേവകി ഭായ് ഹരിദാസ്, മക്കൾ: നിലു, ജയ്, വിനോദ്, അനൂപ്.
Content Highlights: Kevalram and Sons Group presenter Babu Kevalram passes away in Bahrain